രാജ്യസഭാ സീറ്റ് വിവാദം; കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട്ടും പോസ്റ്റർ

പാലക്കാട്: രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോൺഗ്രസിൽ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇന്നും അയവില്ല. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ നേതാക്കൾക്കെതിരെ പോസ്റ്റർ പതിച്ചതിനു മണിക്കൂറുകൾക്ക് പിന്നാലെ പാലക്കാട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

പാലക്കാട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജീർണിച്ച നേതൃത്വത്തിന് വിശ്രമം നൽകണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നും എന്നും പോസ്റ്ററിൽ ആവശ്യമുണ്ട്.

നേരത്തെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റാക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു ഇന്ദിരാഭവനുമുന്നിൽ ഇന്ന് പോസ്റ്ററുകൾ പതിച്ചത്. സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ലെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​​യ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യകാ​​​ര്യ സ​​​മി​​​തി ഇ​​​ന്നു യോ​​​ഗം ചേരാനിരിക്കെയാണ് പോസ്റ്റർ പ്രതിഷേധമുൾപ്പടെയുള്ളവ ശക്തമാകുന്നത്.

Related posts