തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം.
പോസ്റ്ററുകൾ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വീണ പരാതി അറിയിച്ചിരുന്നു.