തൃശൂർ: അങ്ങിനെ തുടർച്ചയായി നാലാം ദിവസവും തൃശൂരിൽ ഡിസിസിക്കും നേതാക്കൾക്കുമെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് ഇന്നുരാവിലെ തൃശൂർ പ്രസ്ക്ലബിനു മുന്നിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസവും ഡിസിസി നേതൃത്വത്തിനെതിരെ നേതാക്കളുടെ പേരു പറഞ്ഞ് പോസ്റ്ററുകൾ പ്രസ്ക്ലബിനു മുന്നിലും ഡിസിസിക്കു മുന്നിലും പതിച്ചിരുന്നു.വെള്ളിയാഴ്ച ഡിസിസിയിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലും നടന്നിരുന്നു.
സ്വന്തം ലേഖകൻ