ചാലക്കുടി: പോസ്റ്റ്മാൻ ലീവിൽ, തപാൽ ഉരുപ്പടികൾ സ്വകാര്യവ്യക്തിയുടെ വീട്ടിൽ. പാലസ് റോഡിലുള്ള ടൗണ്‍ പോസ്റ്റോഫീസിലെ തപാൽ ഉരുപ്പടികളാണ് സ്വകാര്യവ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാഴ്ചയായി പോസ്റ്റുമാൻ ലീവിലായിട്ട്. ഇതിനാൽ നാട്ടുകാർക്ക് കത്തുകളും മറ്റും കിട്ടാതെയായി.
പോസ്റ്റോഫീസിൽ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലെറ്ററുകൾ ശ്രേയസ് നഗറിലുള്ള ഒരു വ്യക്തിയുടെ വീട്ടിൽ ഏല്പിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഇതനുസരിച്ച് ശ്രേയസ് നഗറിലുടെ വ്യക്തിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ കാണിച്ചുകൊടുത്തു. ഇതിൽ താങ്കൾക്ക് ലെറ്റർ ഉണ്ടെങ്കിൽ എടുത്തുകൊള്ളാൻ വീട്ടുടമസ്ഥൻ അറിയിച്ചു.
ഇതറിഞ്ഞ് നാട്ടുകാർ ലെറ്ററുകളും മറ്റും തേടി സ്വകാര്യവ്യക്തിയുടെ വീട്ടിൽ എത്തിക്കൊണ്ടിരിക്കയാണ്.പോസ്റ്റോഫീസിൽ ലെറ്റർ തേടി എത്തിയപ്പോൾ പോസ്റ്റ്മാൻ ലീവിലാണെന്നും ഇതിനാൽ ലെറ്ററുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞപ്പോൾ ഡ്യൂട്ടി സ്വകാര്യവ്യക്തി ഏറ്റെടുത്തതാണെന്ന് പറയുന്നു. എന്നാൽ ലെറ്ററുകളും മറ്റും വീട്ടിൽ കെട്ടിവച്ചിരിക്കയാണെന്നു മാത്രം.