കോട്ടയം: ഒരേ പോസ്റ്റ് ഓഫീസിൽ 45 വർഷത്തോളം ജോലി ചെയതിരുന്ന പോസ്റ്റ്മാസ്റ്ററും പോസ്റ്റ്മാനും ഒരേ ദിവസം മരിച്ചു. മൂലവട്ടം കവലയിൽ റോഡിനിരുവശവും താമസിക്കുന്നവരുടെ മരണം അത്യപൂർവമായി. മൂലവട്ടം പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റർ ഒറവൻകര പുത്തൻപുരയ്ക്കൽ പി.കെ.ചാണ്ടി (86), പോസ്റ്റ്മാൻ വേലംപറന്പിൽ നിരവത്ത് വി.കെ.സുകുമാരൻ (83) എന്നിവരാണ് ഇന്നു മരിച്ചത്.
സുകുമാരൻ ഇന്നു പുലർച്ചെ രണ്ടരയ്ക്കും ചാണ്ടി ഇന്നു രാവിലെ ആറരയ്ക്കുമാണ് മരിച്ചത്. ഇരുവരും 45 വർഷത്തോളം മൂലവട്ടം പോസ്റ്റ് ഓഫീസിൽ ഒരേ കാലയളവിൽ ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഇവരുടെ വീടുകളും തൊട്ടടുത്താണ്.
മൂലവട്ടം കവലയിൽ റോഡിന് ഇരുവശത്തുമാണ് വീട്. കിളിരൂർ സ്വദേശി സരസമ്മയാണ് പരേതനായ സുകുമാരന്റെ ഭാര്യ. മക്കൾ: സിബി,സിനി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. വാകത്താനം കളപ്പുരയ്ക്കൽ ഏലിയാമ്മയാണ് പരേതനായ ചാണ്ടിയുടെ ഭാര്യ. മക്കൾ: ഷേബി അലക്സ്, മറിയാമ്മ ഷീബു. സംസ്കാരം നാളെ രാവിലെ 11ന് പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ.