ഭാഗ്യം തുണയായി;  ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ഒ​രാ​ൾ‌​ക്ക് പ​രി​ക്ക്; കാ​റി​ന്‍റെ ബോ​ണ​റ്റി​നു മു​ക​ളി​ലേക്ക് വീണതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ – ത​ല​ശേ​രി സം​സ്ഥാ​ന‌​പാ​ത​യി​ൽ നെ​ടും​പൊ​യി​ൽ വാ​ര​പ്പീ​ടി​ക​യ്ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റ് പൊ​ട്ടി വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ണ​ത്ത​ണ അ​ണു​ങ്ങോ​ട് സ്വ​ദേ​ശി സി​ബി​ക്കാ​ണ് നി​സാ​ര പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ ആ​റ‌ോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് സ​മീ​പ​ത്തെ അ​ഞ്ച് പോ​സ്റ്റു​ക​ളും ഹൈ​ടെ​ൻ​ഷ​ൻ ലൈ​നും പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പേ​രാ​വൂ​ർ, കേ​ള​കം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. പേ​രാ​വൂ​ർ – ത​ല​ശേ​രി പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

അ​ടി​ഭാ​ഗം ദ്ര​വി​ച്ച മ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് പോ​സ്റ്റ് പൊ​ട്ടി കാ​റി​ന് മു​ക​ളി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ബോ​ണ​റ്റി​നു മു​ക​ളി​ലാ​ണ് പോ​സ്റ്റ്‌ വീ​ണ​ത്.

പ​രി​ക്കേ​റ്റ സി​ബി ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര​തു​ട​ർ​ന്നു. പേ​രാ​വൂ​ർ ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​വും റോ​ഡി​ലേ​ക്ക് വീ​ണ പോ​സ്റ്റു​ക​ളും നീ​ക്കി​യ ശേ​ഷം രാ​വി​ലെ 7:15 ഓ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​തി​നു സ​മീ​പം ര​ണ്ടു​ദി​വ​സം മു​ന്പ് മ​ര​ങ്ങ​ളും മ​ൺ​തി​ട്ട​യും വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Related posts