സമാധാനപരമായ കുടുംബ ജീവിതത്തിനും ഭർത്താവിന്റെ ദീർഘായുസിനുമായ് കലത്തെ വിവാഹം കഴിക്കാൻ വീട്ടുകാർ തന്നെ നിർബന്ധിക്കുന്നെന്ന് യുവതി. മുബൈ സ്വദേശിയാണ് വെളിപ്പെടുത്തലുമായ് രംഗത്തെത്തിയിരിക്കുന്നത്. നിരീശ്വരവാദിയായ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ നിർബന്ധിക്കുകയാണെന്ന് യുവതി പറഞ്ഞു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇത്തരം കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും ആരെങ്കിലും തന്നെ രക്ഷിക്കണമെന്നും യുവതി സമൂഹ മാധ്യമത്തിലൂടെ പറയുന്നു. എന്നാൽ സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.
ഇന്ത്യയിൽ ഇത്തരം ആചാരങ്ങൾ എത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും ഇത് വാർത്താ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തണമെന്നുമാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.
മൃഗങ്ങളെയും പാവകളെയും മരങ്ങളെയും വിവാഹം കഴിക്കുന്ന വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ് കേൾക്കുന്നത്.