കപ്പലണ്ടി മണ്ണില്‍ വറുത്തെടുക്കുന്നത് പതിവു കാഴ്ചയാണെങ്കിലും ഉരുളക്കിഴങ്ങ് മണ്ണിലിട്ട് വേവിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഒരു പക്ഷെ ആദ്യമായാകും ആളുകള്‍ കാണുന്നത്.
ഫുഡ് ബ്ലോഗറായ അമര്‍ സിറോഹി എന്നയാള്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ എത്തിയപ്പോഴാണ് ഈ വ്യത്യസ്ത രുചി കണ്ടെത്തിയത്. സംഗതി കണ്ടയുടന്‍ വീഡിയോ പകര്‍ത്തുകയായിരുന്നു കക്ഷി.
തന്തൂര്‍ ഓവനില്‍ മണ്ണിലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് കടക്കാരന്. അടുപ്പില്‍ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വില്ക്കാന് വയ്ക്കുന്നത്.
മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വില്‍ക്കുന്നത്. 20 രൂപയാണ് ഒരു പ്ലേറ്റിന് വില.
കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ ഈ ഉരുളന്‍ കിഴങ്ങ് വിഭവം വില്‍ക്കുന്നുണ്ടെങ്കിലും വീഡിയോ കണ്ട പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങള്‍ ഇതിനുമുന്‍പ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗര്‍ അമര്‍ നല്കുന്ന വിശേഷണം.