ഹോസ്റ്റലുകളിലെ ഭക്ഷണത്തെ കുറിച്ച് പല വാർത്തകളും നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. പല വിദ്യാർഥികളും ഹോസ്റ്റൽ ഭക്ഷണത്തിന്റെ പേരിൽ കലഹങ്ങൾ ഉണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്. വീണ്ടുമിതാ ഒരു ഹോസ്റ്റൽ ഭക്ഷണവുമായി ബന്ധപ്പെട്ട വാർത്തയാണ് വൈറലാകുന്നത്.
ലക്നോ സർവകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഒരു വീഡിയോ ആണിത്. ഇത് ഹോസ്റ്റൽ മുറിയിൽ നിന്നും ഒരും കാണാതെ ഒരു വിദ്യാർഥി അവന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ്.
ഹോസ്റ്റൽ മെസിലേക്ക് വേണ്ട ഉരുള കിഴങ്ങ് ഒരു യുവാവ് കഴുകുന്നതാണ് വീഡിയോ. വലിയൊരു ചരുവത്തില്‍ ഉരുളക്കിഴങ്ങുകൾ ഇട്ട് വെള്ളം ഒഴിച്ച ശേഷം അതിനുള്ളില്‍ കയറി നിന്ന് കാലുകൾ ഉപയോഗിച്ച് ചവിട്ടിക്കഴുകുന്നതാണ്. അല്പം സമയം ഇങ്ങനെ ചെയ്തതിന് ശേഷം ഇയാള്‍ ചരുവത്തിലെ വെള്ളം മറിച്ച് കളയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
സമൂഹ മാധ്യമങ്ഹളിൽ വീഡിയോ വൈറലായതോടെ ഹോസ്റ്റൽ അധികാരികളെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത് വൃത്തി ഹീനമായാണ് നിങ്ങൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്. ഇത് നിയമപാലകരുടെ അടുത്ത് എത്തും വരെ വീഡിയോ ഷെയർ ചെയ്യാനും ആളുകൾ കമന്റ് ചെയ്തത്.
അതേസമയം, വീഡിയോയെ കുറിച്ച് വിവരം ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സര്‍വകലാശാല വക്താവ് പ്രൊഫസർ ദുർഗേഷ് ശ്രീവാസ്തവ അറിയിച്ചു.