പറവൂർ: ഭീമൻ പോത്ത് പ്രദേശവാസികൾക്ക് കൗതുകമായി. 2000 കിലോ ഭാരമുള്ള മന്നം സ്വദേശി ബിനു സദാനന്ദൻ ഹരിയാനയിൽ നിന്നും ക്കൊണ്ടു വന്ന മുറ ഇനത്തിൽപ്പെട്ട ചാമ്പ്യൻ എന്ന പോത്താണ് നാട്ടുകാർക്ക് കൗതുകമായത്.
തെക്കേ ഇന്ത്യയിൽ തന്നെ ഇത്ര വലിപ്പത്തിലുള്ള പോത്ത് വേറെ ഇല്ലെന്നാണ് കന്നുകാലി വളർത്തലിൽ തല്പരരായവർ പറയുന്നത്. പേരുപോലെ തന്നെ വിവിധ സംസ്ഥാനങ്ങളിലായി 40 ലേറെ മത്സരങ്ങളിൽ പങ്കെടുത്ത് ചാപ്യൻ വിജയിയായിട്ടുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ചാപ്യനെ കാണാൻ ഒട്ടേറെയാളുകളാണ് എത്തുന്നത്.കൂടെ നിന്ന് സെൽഫിയും വീഡിയോയും എടുക്കാനും നല്ല തിരക്കാണ്. സൗമ്യനും ശാന്തശീലനുമായതിനാൽ കുട്ടികളടക്കം ചാന്പ്യനൊപ്പം ചങ്ങാത്തക്കാരും കുറവല്ല.
നൂറ് കിലോയിൽ കുറയാത്തതാണ് ഇവന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം. 55 കിലോ പുല്ല്, 30 കിലോ വൈക്കോൽ, വിവിധ ഇനത്തിൽപ്പെട്ട ഏഴു കിലോ ധാന്യങ്ങൾ എന്നിവയാണു് ആഹാരക്രമത്തിൽ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലായി നടക്കുന്ന പ്രദർശനത്തിലേക്ക് മൂന്ന് വർഷത്തേക്ക് ചാന്പ്യനെ പലരും ബുക്ക് ചെയ്തിരിക്കുകയാണ്.