ചെറുവാൾ : നെടുന്പാൾ പള്ളത്ത് നിന്നും വിരണ്ടോടിയ പോത്ത് ചെറുവാളിൽ രണ്ടുപേരെ ആക്രമിച്ചു. കോവാത്ത് നാരായണൻ, തെക്കൂട്ട് പാറയ്ക്കൽ കല്യാണി എന്നിവരെയാണ് പോത്ത് ആക്രമിച്ചത്. പള്ളം ഞാറ്റുവെട്ടി സജിയുടെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വിരണ്ടോടിയ പോത്ത് റോഡിൽ വെച്ച് നാരായണൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് കല്യാണിയുടെ വീട്ടുപറന്പിൽ എത്തി കല്യാണിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടുപറന്പിൽ നിലയുറപ്പിച്ച പോത്തിനെ പുതുക്കാട് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ എത്തി കയർ ഇട്ട് കുരുക്കി തെങ്ങിൽ കെട്ടുകയായിരുന്നു. പോത്ത് അഗ്നിശമനസേനാംഗങ്ങളെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. സാഹസികമായാണ് അഗ്നിശമനസേനാംഗങ്ങൾ പോത്തിനെ പിടിച്ചുകെട്ടിയത്.
ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പോത്തിനെ നിയന്ത്രണത്തിൽ ആക്കിയത്. തിങ്കളാഴ്ചയാണ് സജി മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പോത്തിനെ വാങ്ങി വീട്ടിലെത്തിച്ചത്. വാസ സ്ഥലം മാറിയതാവാം പോത്ത് വിരണ്ട് ഓടാൻ ഇടയാക്കിയതെന്ന് അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു. സി. മുരളീധരൻ സ്റ്റേഷൻ ഓഫീസർലീഡിംഗ് ഫയർമാൻ എം. ജിജി, ജയരാജ്, ദിനുകുമാർ, ഉല്ലാസ്, സുരേഷ്, ലിസണ്‍, ജോസ് എന്നിവർ ചേർന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.ു