ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..! കോ​ട്ട​യ​ത്ത് പോ​ത്തി​നെ കെ​ട്ടി​ത്തൂ​ക്കി കൊ​ന്നു; മൂക്കുകയറും കഴുത്തിലെ കയറും കൂട്ടിക്കെട്ടി മരത്തിലെ ശിഖരത്തിലൂടെ മുകളിലേക്ക് വലിച്ച് കെട്ടിയ നിലയിൽ…

 

കോ​ട്ട​യം: പോ​ത്തി​നെ മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി കൊ​ന്ന നിലയിൽ. നാടിനെ ഞെട്ടിച്ച സംഭവം  മ​ണ​ര്‍​കാ​ട് മാലത്തിനടുത്ത്. ഒ​രു വ​യ​സു​ള്ള പോ​ത്താ​ണ് ച​ത്ത​ത്. അ​രീ​പ്പ​റ​മ്പ് മൂ​ല​ക്കു​ളം രാ​ജു​വി​ന്‍റെ പോ​ത്തി​നെ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു സ​മീ​പ​മു​ള്ള മ​ര​ത്തി​ലാ​ണ് പോ​ത്തി​നെ തീറ്റ തിന്നാൻ കെ​ട്ടി​യി​ട്ട​ത്. പിന്നീട് അഴിഞ്ഞുപോയ പോത്തിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സ​മീ​പ​ത്തെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലെ മ​ര​ത്തി​ല്‍ തൂങ്ങിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്.

ഉയരമുള്ള മരത്തിന്‍റെ ശിഖരത്തിൽ കയർ കുടുക്കി മൂക്കുകയറും കഴുത്തിലെ കയറിലും കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്

ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ത്തി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment