ദിലീഷ് പോത്തനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. പോത്തേട്ടന് ബ്രില്ലിയന്‍സ്’ അടുത്തിടെ നവ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാക്കാണിത്, ദിലീഷ് പോത്തന് സംവിധാനം നിര്‍വഹിച്ച മഹേഷിന്റെ പ്രതികാരം റിലീസായി ഒരു വര്‍ഷം തികയുമ്പോഴും ‘പോത്തേട്ടന് ബ്രില്ലിയന്‍സ്’ കണ്ടെത്തലുകള്‍ അവസാനിച്ചിട്ടില്ല. മഹേഷിന്റെ പ്രതികാരത്തില്‍ ബേബി ചേട്ടനും മഹേഷും കൂടെ ഊണ് കഴിക്കുന്ന രംഗം സിനിമ കണ്ടവരാരും മറന്നു കാണില്ല. അവര്‍ ഊണ് കഴിക്കുമ്പോള്‍ അടുത്ത് കിടന്ന കസേരയില്‍ ‘ബേബി’ എന്നെഴുതിയിരിക്കുന്നതിലെ കൗതുകമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.
കസേരയില്‍ ‘ബേബി’ എന്ന് എഴുതിയേല്ക്കുന്നതില് നിന്നു തന്നെ ‘ബേബി ആര്‍ട്സ്’ എന്ന സ്ഥാപനത്തിന്റെയും ബേബി ചേട്ടന്റെയും പഴക്കം മനസ്സിലാക്കാന്‍ കഴിയും. ഇത്രയും ആധികാരികമായി സിനിമയെ സമീപിച്ച മറ്റൊരു സംവിധായകനും കാണില്ല ഒപ്പം ആര്‍ട്ട് ഡയറക്ടര്‍ അജയനും പ്രശംസയര്‍ഹിക്കുന്നു . മഹേഷിന്റെ പ്രതികാരത്തിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത് ‘ ചില്ലറ മൊതലിനെ’ ഒന്നുമല്ല എന്ന തെളിയിക്കുന്നതാണു ഈ ചെറിയ കാര്യങ്ങള്‍ ഓരോന്നും. പുതിയ സിനിമയായ ദൃസാക്ഷിയും തൊണ്ടിമുതലും എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ ദിലീഷ് പോത്തന്.