നെന്മാറ: രണ്ടാംവിള വെള്ളംവിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നു പോത്തുണ്ടി ഇരുകനാലുകളും അടച്ചു. വാലറ്റ പ്രദേശങ്ങളിലും ഇപ്രാവശ്യം ആവശ്യത്തിന് വെള്ളമെത്തുകയും പലഭാഗത്തും കൊയ്ത്തും തുടങ്ങി. നവംബര്‍ ആദ്യവാരമാണ് ജലവിതരണം തുടങ്ങിയത്.
ഇടതുവലത് കനാലുകള്‍ ക്രമീകരിച്ച് തുറന്നുവിട്ടതിനാല്‍ ഇത്തവണ എല്ലാ ഭാഗങ്ങളിലും പൂര്‍ണമായും ജലവിതരണം നടത്താനായി.
55 അടി പരമാവധി ശേഷിയുള്ള ഡാമില്‍ പത്തടി വെള്ളം നിലവിലുണ്ട്.
നെന്മാറ, അയിലൂര്‍, മേലാര്‍കോട്, എലവഞ്ചേരി, വടക്കഞ്ചേരി, എരിമയൂര്‍ പഞ്ചായത്തുകളാണ് പോത്തുണ്ടി ഡാമിന്റെ പരിധിയിലുള്ളത്. കഴിഞ്ഞവര്‍ഷം നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് പഞ്ചായത്തുകളൊഴികെ മറ്റ് പ്രദേശങ്ങളില്‍ രണ്ടാംവിളയ്ക്ക് ഉണക്കുഭീഷണിയുണ്ടായിരുന്നു.
നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളസ്രോതസായ പോത്തുണ്ടി അണക്കെട്ടിലെ വെള്ളം മൂന്ന് ഗ്രാമപഞ്ചായത്തുകളിലും വേനല്‍ക്കാലത്ത് ജലവിതരണം നടത്താനാകും.