നെന്മാറ: പോത്തുണ്ടി കനാലുകളിലൂടെ രണ്ടാംവിളയക്കു വെള്ളം തുറന്നു വിട്ടതോടെ പലയിടങ്ങളിലും ബണ്ടുകൾ തകർന്നു. തകർന്ന ബണ്ടുകളുടെ സ്ഥാനത്ത് മണ്ണുനിറച്ച ചാക്കുക അടുക്കി വച്ചാണ് താത്കാലികമായി തടസപ്പെടുത്തിയിരിക്കുന്നത്. കനാലുകളിലെ ചപ്പുചവറുകൾ ഒഴുകിയെത്തി പലയിടങ്ങളിലും അടഞ്ഞതിനെ തുടർന്നാണ് ബണ്ട് തകർന്നതെന്നാണ് കർഷകർ പറയുന്നത്.
ചിറ്റിലഞ്ചേരിയിലെ പാട്ട, പ്ലാങ്ങോട് ഭാഗത്തെ ബണ്ടുകളാണ് തകർന്നത്. ഈ ഭാഗങ്ങളിൽ ബണ്ടുകൾ തകർന്നുന്നത് പതിവാണെന്നും കോണ്ക്രീറ്റ് ചെയ്തു ബണ്ടുകൾ നിർമിക്കണമെന്നാവശ്യവും കർഷകർക്കിടയിലുണ്ട്. തകർന്ന ഭാഗങ്ങളിലെ ലീക്കേജ് വാലറ്റ പ്രദേശങ്ങളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നും പൂർണ തോതിൽ വെള്ളം ലഭിക്കില്ലെന്ന ആശങ്കയും കർഷകർക്കുണ്ട്.