നെന്മാറ: പോത്തുണ്ടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു ശില്പചാതുരിയോടെ വായ് മതിലുകളോടുകൂടിയ കിണറും ഇതിനോടു ചേർന്ന് കാട്ടുപോത്തിന്റെ ശില്പവും ഒരുക്കി.
ശില്പി രാജന്റെ കരവിരുതിലാണ് അഞ്ചരയടി ഉയരവും രണ്ടരമീറ്റർ നീളവുമുള്ള കാട്ടുപോത്തിന്റെ ശില്പം ഒരുക്കിയത്. കന്പിയും കല്ലും സിമന്റുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വനംവകുപ്പിന്റെ പോത്തുണ്ടി ചെക്ക് പോസ്റ്റിനു സമീപത്താണ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇവ നിർമിച്ചത്.വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാന്പതിയിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഉദ്യാനത്തിനു സമീപത്താണ് ഇവ ഒരുക്കിയിരിക്കുന്നത്.
ദ്യാനത്തിലെത്തുന്നവർക്കും നെല്ലിയാന്പതിലേക്കുള്ള സഞ്ചാരികൾക്കും കുടിവെള്ള സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇരുപതടി താഴ്ച്ചയുള്ള കിണറിൽനിന്നും വെള്ളമെടുക്കാനും പൈപ്പിലൂടെ കുടിവെള്ളം ഉപയോഗിക്കാനും വേണ്ട സൗകര്യമൊരുക്കും.