നെന്മാറ: ഇരുപത്തിയഞ്ചുകോടി രൂപ ചെലവിൽ നിർമിക്കുന്ന പോത്തുണ്ടി ഡാം ശുദ്ധജലവിതരണ പദ്ധതിയുടെ ആദ്യഘട്ടത്തിലെ ശുദ്ധീകരണശാലയുടെ പ്രവർത്തനോദ്ഘാടനത്തിനുള്ള ഒരുക്കം തകൃതിയായി.
ജോലികൾ ഏതാണ്ട് പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതിനാവശ്യമായ രേഖകൾ കഐസ്ഇബി വകുപ്പിനു നല്കിയെന്നും ഉടനേ കണക്ഷൻ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.നെന്മാറ സെക്ഷനിൽ മാത്രം വാട്ടർ അതോറിറ്റി കുടിശികയാക്കിയത് 5.5 കോടി രൂപയാണ്.
തുക അടയ്ക്കുകയോ സർക്കാരിൽനിന്നും ഇളവു ലഭിക്കുകയോ ചെയ്തെങ്കിലേ കണക്്ഷൻ നല്കാൻ വ്യവസ്ഥയുള്ളൂവെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വർഷങ്ങൾക്കുമുന്പ് നല്കിയ അപേക്ഷ ഇക്കാരണത്താൽ അധികൃതർ നിരസിച്ചിരുന്നു.
പഴയ ശുദ്ധീകരണശാലയിലെ ലോടെൻഷൻ വൈദ്യുതി ഹൈടെൻഷനാക്കി മാറ്റാനാണ് പുതിയ ശ്രമം. കണക്ഷൻ എളുപ്പം ലഭിക്കാൻ പുതിയ ശുദ്ധീകരണശാലയിലേക്ക് കേബിളിട്ട് വൈദ്യുതി എടുക്കാനുള്ള ബദൽ സംവിധാനം പരിഗണനയിലാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
ഒരാഴ്ചക്കകം വൈദ്യുതി ലഭിച്ചാൽ മേയ് രണ്ടാംവാരം ട്രയൽ റണ് സാധ്യമാകുമെന്നും അധികൃതർ പറഞ്ഞു. ആദ്യഘട്ടമായി അനുവദിച്ച 11 കോടി രൂപയുടെ പ്രവർത്തനംവഴി നെന്മാറയിലെ ടാങ്കുകളിലേക്ക് പുതിയ ലൈനിലൂടെ ജലവിതരണം സാധ്യമാകും. അയിലൂർ
ടാങ്കിന്റെയും കൈതച്ചിറയിൽ സ്ഥാപിക്കുന്ന ടാങ്കിലേക്കുള്ള പൈപ്പിടൽ ജോലികൾ പുരോഗമിക്കുകയാണ്.കിഫ്ബിയുടെ ഇടപെടൽകൊണ്ടാണ് ഇവ സാധ്യമാക്കിയത്. നെന്മാറ കോളേജിനടുത്തുള്ള ടാങ്ക് അറ്റകുറ്റപ്പണിയും നടത്തും.
കടന്പിടി, നെ·ാറ ടാങ്കുകളുടെ നിർമാണജോലികൾ ബാക്കിയാണ്. ഡാമിൽ നിന്നും എത്തിക്കുന്ന വെള്ളത്തിൽ 12.5 ദശലക്ഷം ലിറ്റർ സംഭരിക്കാൻ ശേഷിയുള്ളതാണ് പുതിയ ശുദ്ധീകരണ ശാല. ഇവിടെ നിന്നും 6750 മീറ്റർ ദൈർഘ്യത്തിൽ നെന്മാറ ടാങ്കിലേക്ക് സ്ഥാപിച്ച പൈപ്പുലൈൻ വഴിയായിരിക്കും ജലവിതരണം.