ഫ്രാൻസിൽനിന്നു ഹോങ്കോംഗിലേക്ക് ഇറക്കുമതി ചെയ്ത ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ഗ്രനേഡും. കാൽബീ എന്ന ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളിൽ ശനിയാഴ്ചയാണ് ഇതു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി.
പ്രയോഗിച്ചിട്ടും പൊട്ടാത്ത അവസ്ഥയിലായിരുന്നു ഗ്രനേഡ്. ഫ്രാൻസിലെ യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെട്ടതാണെന്നു കരുതുന്നു. ഇവിടം പിന്നീട് കൃഷിഭൂമിയായി മാറിയിരിക്കാം. വിളവെടുപ്പുകാലത്ത് അബദ്ധത്തിൽ ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തിൽ പെട്ടതാകാമെന്നും അനുമാനിക്കുന്നു.