എരുമേലി: നിരവധി തവണ കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ള യുവാവിനെ ഒന്നേകാൽ കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എരുമേലി ശ്രീനിപുരം കോളനിയിൽ എരപ്പുങ്കൽ ഗിരീഷ് (30) എന്ന പൂട്ട് ഗിരീഷ് ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ ശ്രീനിപുരം കോളനിയിൽ വീടിന് സമീപത്ത് വെച്ച് എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.തമിഴ്നാട്ടിലെ കന്പത്തു നിന്നും കഞ്ചാവുമായി യുവാവ് എരുമേലിയിൽ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പിന്തുടരുകയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു.
സ്പോർട്സ് ബാഗിൽ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞയിടെ തിരുവനതപുരത്ത് ട്രെയിനിൽ വെച്ച് ബാഗിൽ മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയത് ഉൾപ്പടെ ഒരു ഡസനോളം കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇൻസ്പെക്ടർ ജെ. എസ.് ബിനു, അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.വൈ. ചെറിയാൻ, പ്രിവന്റീവ് ഓഫീസർമാരായ പി.റ്റി. ബനിയാം, കെ.എൻ. വിനോദ്, സിവിൽ ഓഫീസർമാരായ വി.എസ.് ശ്രീലേഷ്, പി.ആർ. രതീഷ്, പി.എസ്. ഷിനോ, എം. എച്ച.് ഷഫീക്, എം.എസ.് ഹാംലെറ്റ്, വനിതാ സിവിൽ ഓഫീസർ ശ്രീജാമോൾ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.