സാധാരണ കൊലപാതകം നടത്തിയതിനാണ് പലരും ജയിലിൽ പോകുന്നത്. എന്നാൽ, ഇവിടൊരു കുറ്റവാളി ജയിലിൽ ചെന്നതിനു ശേഷമാണ് കൊലപാതകങ്ങളുടെ പരന്പരകൾ തന്നെ തീർത്തത്.
ഒന്നും രണ്ടും പേരെയല്ല, 48 പേരെയാണ് ഇയാൾ ജയിലിൽ ആയതിനു ശേഷം തട്ടിയിരിക്കുന്നത്. കൊല്ലപ്പെട്ടവർ എല്ലാവരും തന്നെ ജയിൽ പുള്ളികളും. ജയിലിൽ ഇത്രയധികം പേരെ കൊലപ്പെടുത്തിയ മറ്റൊരു കുറ്റവാളി ഉണ്ടോയെന്നു സംശയം. ഇതാണ് ബ്രസീലുകാരനായ കൊടും കുറ്റവാളി മാർക്കോ പൗലോ ഡാസിൽവ.
25 വർഷത്തെ ജയിൽ ജീവിതത്തിനിടെയാണ് ഇയാൾ 48 കൊലപാതകങ്ങൾ നടത്തിയത്. എല്ലാ കൊലപാതകങ്ങളിലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തെങ്കിലും മാർക്കോയ്ക്ക് ഇപ്പോഴും കുലുക്കമില്ല.
ഒരു വിചാരണയ്ക്കിടെ പൗലോ ജഡ്ജിയോടു പറഞ്ഞത് തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്നാണ്. മാത്രമല്ല, ഇനിയും കൊല്ലുമെന്നു പലപ്പോഴും ആക്രോശിക്കുകയും ചെയ്തതായി ജയിൽ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
ലോക കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇയാളുടെ ക്രൂരകൃത്യങ്ങൾ. ജയിൽ പുള്ളികളുടെ പേടിസ്വപ്നം കൂടിയാണ് ഇപ്പോൾ ഈ കൊടുംകുറ്റവാളി.
പതിനെട്ടാം വയസിൽ ചെറിയ മോഷണത്തിനു ശിക്ഷിക്കപ്പെട്ടു സാവോപോളയിലെ ജയിലിലായിരുന്നു പൗലോ ആദ്യം എത്തിയത്. അവിടെ തുടങ്ങിയ കൊലപാതകങ്ങൾക്കു കിട്ടിയ ശിക്ഷയായി ജയിലിലെ വർഷങ്ങളുടെ എണ്ണം കൂടി.
അങ്ങനെ ഇതുവരെ ചെയ്ത കൊലപാതകങ്ങളിൽ ആകെ ലഭിച്ച ശിക്ഷാ കാലാവധി 217 വർഷം. ഇനിയും പല കേസുകളിലും വിചാരണ ബാക്കിയുമാണ്. ശിക്ഷ ഇനിയും കൂടുമെന്നു ചുരുക്കം.
2011ൽ ആണ് ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ ഇയാൾ നടത്തിയത്. അഞ്ചുപേരെ ഒരുമിച്ചാണ് തന്റെ കൊലക്കത്തിക്കു പൗലോ ഇരയാക്കിയത്. തീയണയ്ക്കുന്ന ഉപകരണം ഉപയോഗിച്ചു തലയ്ക്കടിച്ചുവീഴ്ത്തുകയാണ് ഇയാൾ പലപ്പോഴും ചെയ്യുന്നത്.
കറിക്കത്തികൊണ്ടു തലയറുക്കുകയും ആന്തരികാവയവങ്ങൾ കീറി പുറത്തെടുക്കുകയും ചെയ്യുന്നതൊക്കെ പൗലോയുടെ രീതികളാണ്.
“അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണ്.
ബലാത്സംഗ വീരന്മാരും ജയിലിലെ മറ്റുള്ളവരെ മുതലെടുക്കുന്നവരും അവരുടെ വസ്തുവകകൾ മോഷ്ടിക്കുന്നവരുമാണ്’ – തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ഒരിക്കൽ പൗലോ പറഞ്ഞത് ഇങ്ങനെ.
ഇപ്പോൾ 42 വയസ് കഴിഞ്ഞ പൗലോയുടെ പല പദ്ധതികളും അധികൃതർ പൊളിച്ചതോടെ സ്വന്തം ശരീരം കീറിമുറിക്കുന്നതിലാണ് പൗലോ ആനന്ദം കണ്ടെത്തുന്നത്. കൂടാതെ എപ്പോഴും അക്രമാസക്തനാകുന്ന പ്രകൃതം കൂടിയായപ്പോൾ ജയിലിലെ കട്ടിലിൽ ബന്ധിച്ചിരിക്കുകയാണ് ഇയാളെ ഇപ്പോൾ.
ലിൽ