തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി. കാലവര്‍ഷം കാര്യമായി കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി ചെയര്മാന് എൻ.എസ് പിള്ള അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 86 ദിവസം കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. വരുന്ന 16 ന് സ്ഥിതിവിലയിരുത്താൻ വീണ്ടും ഉന്നതല തയോഗം ചേരും. ഇതിനു ശേഷം ആവശ്യമായി വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിലവിലെ സ്ഥിതിയിൽ മഴ ശക്തമായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ആവിശ്യമായിവരുമെന്നും എൻ.എസ് പിള്ള പറഞ്ഞു.