വിതുര: പേപ്പാറയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെതിരേ പോക്സോ പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പള്ളി പ്രസിഡന്റ് നല്കിയ പരാതിയിന്മേലാണ് കേസ്. കഴിഞ്ഞ രണ്ടിന് ഉച്ചക്ക് ഒന്നോടെയാണ് കേസിനാസ്പദമായ സംഭവം. പേപ്പാറക്കടുത്തുള്ള വനത്തിനുള്ളില്‍ വച്ചായിരുന്നു പീഡനശ്രമം. ഇമാമിന്റെ കാര്‍ പ്രധാന പാതയില്‍ നിന്നും അകലെ വനത്തിനുള്ളില്‍ കിടക്കുന്നതു കണ്ട തൊഴിലുറപ്പു തൊഴിലാളികള്‍ പരിശോധിക്കവെയാണ് ഇയാളെയും പെണ്‍കുട്ടിയെയും കണ്ടത്.
തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇവര്‍ നല്‍കിയത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വിശദമായി ചോദ്യം ചെയ്തതോടെ പീഡനശ്രമം പുറത്തായി. ഇതോടെ നാട്ടുകാര്‍ വിവരം പള്ളിഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ ജമാഅത്തില്‍ നിന്നും ജമാഅത്ത് സംഘടനയില്‍ നിന്നും പുറത്താക്കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കാത്തതാണ് കേസെടുക്കാന്‍ വൈകിയതിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മൊഴിരേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ വനിത ക്ഷേമവകുപ്പിനു കീഴിലെ സഖിയിലാക്കാന് നിര്‍ദേശം നല്‍കിയെങ്കിലും പെണ്‍കുട്ടിയെ നേരേ വീട്ടിലേയ്ക്കു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചെല്ലൈന് കൗണ്‍സിലര്‍മാര്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കു നല്കിയ പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്ച്ച വീണ്ടു കുട്ടിയെ വിളിച്ചുവരുത്തി. വൈകുന്നേരത്തോടെസഖിയിലേയ്ക്കു മാറ്റി.