കൊച്ചി: ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വിലയീടാക്കിയ സംഭവത്തില്‍ പ്രതികരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കു മറുപടിയുമായി പി.പി. ചിത്തരഞ്ജൻ എംഎല്‍എ വീണ്ടും രംഗത്ത്.
ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. തന്റെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുവെന്നും എംഎല്‍എ പറഞ്ഞു.
ട്രോളുകള്‍ക്കു പിന്നില്‍ ഹോട്ടലുടമയാകാം. കഴിച്ച ഭക്ഷണത്തിന്റെ പണം നല്കിയിട്ടാണ് താന്‍ മടങ്ങിയത്. ഓസിനു ഭക്ഷണം കഴിക്കുന്നവരാണ് തന്നെ അധിക്ഷേപിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം കഴിച്ച ശേഷം താൻ പണം നൽകിയില്ല എന്ന മുൻ എംഎൽഎ വി.ടി. ബൽറാമിന്റെ പരാമർശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണ്.
പണം നൽകിയോ ഇല്ലയോ എന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.
മത്സ്യത്തൊഴിലാളിയുടെ മകനായ തന്റെ ധാർമിക രോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും എംഎൽഎ പറഞ്ഞു.