ജാ​മ്യം തേ​ടി ദി​വ്യ കോ​ട​തി​യി​ൽ; എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ട് എ​വി​ടെ? പ്ര​ശാ​ന്തി​ന്‍റെ നി​ർ​ണാ​യ​ക മൊ​ഴി​ക​ൾ എ​വി​ടെ? എ​ഡി​എ​മ്മി​ന് പ​റ്റി​യ തെ​റ്റ് എ​ന്ത്? നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​ഭാ​ഗം

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ ജാമ്യം തേടി ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ. സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ദി​വ്യ​ക്കു വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​നാ​ണ് ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക​സം​ഘ​ത്തി​നെ​തി​രേ നി​ർണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യർ​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​തി​ഭാ​ഗം ജാ​മ്യഹ​ർ​ജി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ന​വീ​ൻ​ബാ​ബു​വി​നെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ശാ​ന്തി​നെ​തി​രേ ലാ​ൻ​ഡ് റ​വ​ന്യൂ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​ഗീ​ത ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​സ്‌​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ ന​വീ​ൻ​ബാ​ബു​വി​ന് കൈ​ക്കൂ​ലി ന​ൽ​കി​യ​താ​യു​ള്ള പ​രാ​മ​ർ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് കൈ​ക്കൂ​ലി വാ​ങ്ങി എ​ന്ന വാ​ദ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ് പ്ര​തി​ഭാ​ഗം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ശാ​ന്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യം നി​ഷ​ധി​ച്ച സെ​ഷ​ൻ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ 34-ാം പേ​ജി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ മൊ​ഴി പ​റ​യു​ന്നു​ണ്ട്. നി​ർ​ണാ​യ​ക​മാ​യ പ്ര​ശാ​ന്തി​ന്‍റെ മൊ​ഴി എ​ന്ത് കൊ​ണ്ട് കോ​ട​തി​യു​ടെ മു​ന്നി​ൽ എ​ത്തി​യി​ല്ല. പ്ര​ശാ​ന്തി​ന്‍റ മൊ​ഴി കോ​ട​തി പ​രി​ശോ​ധി​ച്ച​താ​യി കാ​ണു​ന്നി​ല്ല. അ​ന്വേ​ഷ​ണ സം​ഘം ഈ ​മൊ​ഴി കോ​ട​തി​യു​ടെ മു​ന്നി​ൽനി​ന്നു മ​നഃ​പൂ​ർ​വം മ​റ​ച്ചു വയ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്.

പ്ര​ശാ​ന്ത​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള തെ​ളി​വു​ക​ൾ കോ​ട​തി​ക്കു മു​ന്നി​ൽ കൊ​ണ്ടു വ​രു​ന്ന​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കു​റ്റ​ക​ര​മാ​യ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടും.തെ​റ്റു പ​റ്റി​യെ​ന്ന് ന​വീ​ൻ ബാ​ബു ക​ള​ക്ട​റോ​ട് പ​റ​ഞ്ഞ​താ​യി മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ എ​ഡിഎ​മ്മി​ന് പ​റ്റി​യ തെ​റ്റ് എ​ന്തെ​ന്ന് ക​ള​ക്ട​ർ ന​വീ​ൻ​ബാ​ബു​വി​നോ​ട് ചോ​ദി​ച്ചി​രു​ന്നോ? ന​വീ​ൻ​ബാ​ബു​വി​ന് പ​റ്റി​യ ആ ​തെ​റ്റി​നെക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേഷി​ക്കാ​ത്ത​ത് എ​ന്ത് കൊ​ണ്ട്?

സ​ർ​വ​വ​സ്തു​ക്ക​ളും പ​രി​ശോ​ധി​ച്ച കോ​ട​തി​ക്കു മു​ന്നി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ എ​ത്താ​ത്ത​ത് എ​ന്തുകൊ​ണ്ട്? എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​ശാ​ന്ത് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം സാ​ധൂ​ക​രി​ക്കലല്ലേ? മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ൽ പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ കേ​സ് ഡ​യ​റി​യി​ൽ ഗീ​ത​യു​ടെ അ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ടോ പ്ര​ശാ​ന്തി​ന്‍റെ മൊ​ഴി​ക​ളോ ഇ​ല്ലാ​ത്ത​ത് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലല്ലേ? തുടങ്ങിയ ചോദ്യങ്ങൾ പ്രതിഭാഗം ഉയർത്തുന്നു.

പ്ര​ശാ​ന്തി​നെ​തി​രേ അ​ന്വ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച ഗീ​ത​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​ക്കാ​ത്ത​തു ദു​രൂ​ഹ​മാ​ണെ​ന്നും പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ക്കു​ന്നു. പ്ര​ശാ​ന്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വു പോ​ലും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. പ്ര​ശാ​ന്ത് ഉ​ന്ന​യി​ച്ച ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​റ​ച്ചു വയ്​ക്കാ​നാ​ണ് പോ​ലീ​സ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ 14 ന് ​ഉ​ച്ച​ക്ക് 12 മു​ത​ൽ 1.45 വ​രെ പ്ര​ശാ​ന്ത് ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ അ​ന്വ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ്ര​ശാ​ന്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ​യും തി​രി​ച്ച് പോ​കു​ന്ന​തി​ന്‍റെ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കെ. ​വി​ശ്വ​ൻ രാ​രാഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment