കണ്ണൂർ: തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പി.പി.ദിവ്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു.
പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്നും ദിവ്യ അറിയിച്ചു. നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതോടെയാണ് പാർട്ടി നടപടി എടുത്തത്.