പി.പി. ദിവ്യയ്ക്ക് ജാമ്യം: ഒടുവിൽ പതിനൊന്നാം നാൾ പുറത്തേക്ക്

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി പി. ​പി. ദി​വ്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ​ള​ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ൽ ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് ദി​വ​സ​മാ​യി ദി​വ്യ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചെ​ന്നും ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ദി​വ്യ​യു​ടെ വാ​ദം.

അ​തേ​സ​മ​യം ദി​വ്യ​ക്കെ​തി​രേ വ്യാ​ഴാ​ഴ്ച സി​പി​എം പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ദി​വ്യ​യെ ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ത്തി​ലേ​ക്കു ത​രം​താ​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ദി​വ്യ​യെ ഇ​രി​ണാ​വ് ഡാം ​ബ്രാ​ഞ്ചി​ലേ​ക്കാ​ണു ത​രം​താ​ഴ്ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ന്‍റേ​താ​ണു തീ​രു​മാ​നം. യോ​ഗ​തീ​രു​മാ​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ ക​ള​ക്‌​ട​റു​ടെ മൊ​ഴി വീ​ണ്ടും എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​ന്ന​ത്തെ വി​ധി വ​ന്ന​തി​നു​ശേ​ഷം മൊ​ഴി​യെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ​യു​ള്ള ന​വീ​ൻ ബാ​ബു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment