കോവിഡിനും മുടക്കാനായില്ല, മുഹൂർത്തത്തിൽ തന്നെ കല്യാണം..!  വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്പു വ​ധു​വി​നു കോ​വി​ഡ്; വി​വാ​ഹ ച​ട​ങ്ങു​ക​ൾ പി​പി​ഇ കി​റ്റി​ൽ



ജ​യ്പു​ർ: വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്പു വ​ധു​വി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വ​ര​നും വ​ധു​വും പൂ​ജാ​രി​യും പി​പി​ഇ കി​റ്റ് ധ​രി​ച്ചു വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തി. രാ​ജ​സ്ഥാ​നി​ലാ​ണു സം​ഭ​വം.

വി​വാ​ഹ​ത്തി​ന്‍റെ വി​ഡി​യോ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ ബാ​റ​യി​ലു​ള്ള കെ​ൽ​വാ​ര കോ​വി​ഡ് സെ​ന്‍റ​റി​ലാ​യി​രു​ന്നു പു​തു​മ​ക​ളു​ള്ള ഈ ​വി​വാ​ഹം. വ​ധു​വും വ​ര​നും പൂ​ജാ​രി​യു​മൊ​ക്കെ പി​പി​ഇ കി​റ്റി​ലാ​ണ്.

വി​വാ​ഹ പൂ​ജ​യും താ​ലി​കെ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളും വ​ധു​വ​ര​ൻ​മാ​ർ നി​ർ​വഹി​ച്ച​ത് പി​പി​ഇ കി​റ്റ് ധ​രി​ച്ചു​കൊ​ണ്ടാ​ണ്. പി​പി​ഇ കി​റ്റി​ന് മു​ക​ളി​ലൂ​ടെ​യാ​ണു വ​ര​ൻ പ​ര​ന്പ​രാ​ഗ​ത ത​ല​പ്പാ​വ് ധ​രി​ച്ച​ത്. വ​ധു ആ​ട​യാ​ഭ​ര​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് പി​പി​ഇ കി​റ്റ് ധ​രി​ച്ച​ത്.

Related posts

Leave a Comment