ഐഡഹോ: യുഎസിൽ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികൾ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകിക്കായി തിരച്ചിൽ തുടരുന്നു.
പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വൻ രോഷം ഉയരുകയാണ്.
സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തു നിന്ന് ഉൗർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യർഥിച്ചു.
ന്ധന്ധനിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു. ഭയപ്പെടേണ്ടതില്ല’’. പോലീസ് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി.
അതേ സമയം പ്രതികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണവും അഭ്യർഥിച്ചിട്ടുണ്ട്.
കോളജ് ക്യാന്പസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നാലുപേരും കൊല്ലപ്പെട്ടതു മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണെന്നും കൊലപാതകം നടന്ന മുറിയിൽ തളംകെട്ടി നിന്നിരുന്ന രക്തം ചുമരിലൂടെ താഴേക്ക് ഇറങ്ങിവന്നിരുന്ന ദൃശ്യം ഹൃദയഭേദകമാണെന്നും സഹവിദ്യാർഥികൾ പറഞ്ഞു.