ആനവണ്ടിയോളം നന്മയുമായി  സത്യത്തിനു ഡബിൾ ബെല്ലടിച്ച് പ്രഭാകരൻ

ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ 70,000 രൂ​പ ഉ​ട​മ​സ്ഥ​നെ ക​ണ്ട ുപി​ടി​ച്ച് തി​രി​കെ ന​ൽ​കി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ നെ​ടു​ന്പാ​ൾ സ്വ​ദേ​ശി ത​ട്ടാ​പ​റ​ന്പി​ൽ കൊ​ച്ചു​മോ​ന്‍റെ​യും കൂ​റാ​ലി​യു​ടെ​യും മ​ക​ൻ പ്ര​ഭാ​ക​ര​നാ​ണ് സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ 12 ന് ​ഡ്രൈ​വ​ർ മു​ര​ളീ​ധ​ര​നു​മാ​യി സ​ർ​വീ​സ് പോ​ക​വെ ബ​സി​ൽ അ​ല​സ​മാ​യി കി​ട​ന്നി​രു​ന്ന പ​ഴ​കി​യ ബാ​ഗ് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ 70,000 ത്തോ​ളം രൂ​പ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ചാ​ല​ക്കു​ടി ഡി​പ്പോ​യി​ൽ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല.

പി​ന്നീ​ട് ബാ​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ളെ ക​ണ്ടെ​ത്തി തു​ക തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കോ​ല​ഞ്ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന കു​ര്യ​ൻ ഉ​തു​പ്പി​ന്‍റേ​താ​യി​രു​ന്നു ബാ​ഗ്. അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് അ​നു​ജ​ന്‍റെ വീ​ട്ടി​ലേ​ക്കു യാ​ത്ര പോ​കു​ന്പോ​ഴാ​ണു ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്.

ചാ​ല​ക്കു​ടി ആ​ര്യ​ങ്കാ​ല​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ക​ര​ൻ 20 കൊ​ല്ല​ത്തോ​ള​മാ​യി കെഎസ് ആ​ർ​ടി​സി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ഡി​സ്ട്രി​ക്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണു തു​ക കൈ​മാ​റി​യ​ത്.

Related posts