മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന പ്രഭാസ്. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സാഹോയുടെ മലയാളം ട്രെയിലർ റിലീസ് ചടങ്ങിനിടെയാണ് താരം മനസ് തുറന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ മോഹൻലാലിനെ നേരിൽ കണ്ടിട്ടുണ്ടെന്നും അന്ന് കണ്ടതിൽ വച്ച് അദ്ദേഹം കൂടുതൽ ചെറുപ്പമായി മാറിയെന്നും പ്രഭാസ് പറഞ്ഞു.
മോഹൻലാൽ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മമ്ത മോഹൻദാസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബാഹുബലിക്കു ശേഷം പ്രഭാസ് നായകനാകുന്ന സിനിമയാണ് സാഹോ. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് സിനിമയിലെ നായിക. 300 കോടി ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.