വിദേശത്തെ ഷൂട്ടിന് ശേഷം തിരിച്ചെത്തിയ നടൻ പ്രഭാസ് സെൽഫ് ക്വാറന്ൈറനിൽ. നടൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
എല്ലാവരും ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് കുറിച്ചു. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് സൂപ്പർ താരം ഹോം ഐസോലേഷനിൽ കഴിയാൻ തീരുമാനിച്ചത്. ജോർജിയയിലെ ചിത്രീകരണത്തിന് ശേഷമാണ് പ്രഭാസ് നാട്ടിൽ തിരിച്ചെത്തിയത്.
കെ കെ രാധാകൃഷ്ണ മേനോനാണ് നടന്റെ ഇരുപതാമത്തെ സിനിമ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് പ്രഭാസും സംഘവും ഹൈദരാബാദിൽ തിരിച്ചെത്തിയത്.
തുടർന്നാണ് വീട്ടിൽ ക്വാറന്ൈറനിൽ കഴിയാൻ തീരുമാനിച്ചത്. ചിത്രത്തിലെ പ്രഭാസിന്റെ നായികയായ പൂജ ഹെഗ്ഡെ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ താനും സ്വയം ക്വാറന്ൈറനിൽ ആണെന്ന് പൂജ ഹെഗ്ഡെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
സാഹോയ്ക്ക് പിന്നാലെ റൊമാന്റിക്ക് ത്രില്ലർ ചിത്രവുമായിട്ടാണ് പ്രഭാസ് എത്തുന്നത്. ജനുവരിയിൽ ആരംഭിച്ച ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നേരത്തെ പൂർത്തിയായിരുന്നു.
രണ്ടാം ഘട്ട ഷൂട്ടിംഗിനായിട്ടാണ് നടനും സംഘവും വിദേശത്തേക്ക് പോയത്. കൊറോണ സമയത്ത് വിദേശത്തേക്ക് പോയ പ്രഭാസിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുരക്ഷാ മാസ്ക്ക് ധരിച്ചുകൊണ്ടായിരുന്നു അന്ന് പ്രഭാസും സംഘവും എയർപോർട്ടിലേക്ക് എത്തിയത്.
ഹൈദരാബാദ് ഏയർപോർട്ടിൽ നിന്നുമായിരുന്നു അന്ന് നടനും സംഘവും വിദേശത്തേക്ക് പോയത്. അതേസമയം അടുത്തിടെ വിദേശത്തുനിന്നും തിരിച്ചെത്തിയ മലയാളി താരം മംമ്ത മോഹൻദാസും താൻ സെൽഫ് ക്വാറന്റീനിലാണെന്ന് അറിയിച്ചിരുന്നു.
ലൊസാഞ്ചലസിൽ നിന്നുമായിരുന്നു മംമ്ത നാട്ടിലേക്ക് വന്നത്. ദുബായിലെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമായിരുന്നു നടിയുടെ വരവ്. കൊച്ചിയിലെ വീട്ടിലാണ് മംമ്താ മോഹൻദാസും സെൽഫ് ക്വാറന്റീനിൽ കഴിയുന്നത്.
കൊറോണ വൈറസ് വ്യാപനം സിനിമാ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. കോവിഡ് 19ന് പിന്നാലെ പല സിനിമകളുടെ ചിത്രീകരണവും റിലീസും മാറ്റിവെച്ചിരുന്നു.
കേരളത്തിലെ തിയറ്ററുകളെല്ലാം മാർച്ച് 31 വരെയാണ് അടച്ചിട്ടിരിക്കുന്നത്. പ്രധാമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണയുമായി മിക്കവരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.