കൊച്ചി: ഓരോ സിനിമയുടെയും ക്രിയാത്മകതയെയും അതിനു പിന്നിലുള്ളവരുടെ പ്രയത്നത്തെയും ബഹുമാനിക്കണമെന്ന് നടന് പ്രഭാസ്. “ബാഹുബലി’ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
1000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ‘മഹാഭാരത’ത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും നടന് പറഞ്ഞു. ചിത്രത്തില്‍ ഭീമന്റെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കും. ബാഹുബലിയില്‍ അഭിനയിക്കുന്നതുകൊണ്ടല്ല വിവാഹം നീണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.