ബാഹുബലി 2 അന്താരാഷ്്ട്രതലത്തിലും വിജയ തേരോട്ടം നടത്തുന്പോൾ രാജമൗലിയുടെ നായകൻ പ്രഭാസിനെത്തേടി ലോകത്തിന്റെ അംഗീകാരം എത്തി. ലോകപ്രശസ്ത വ്യക്തികൾക്ക് മെഴുകു പ്രതിമകൾ നിർമിച്ച് ആദരം ഒരുക്കുന്ന മാഡം ത്യൂസാഡ്സ് മ്യൂസിയത്തിൽ ബാഹുബലിയും ഇടം നേടി. രാജമൗലിയുടെ അമരേന്ദ്ര ബാഹുബലി അതേ തലയെടുപ്പോടെ ബാങ്കോങിലെ മാഡം ത്യൂസാഡ്സിലും നിൽക്കുന്നു.
ബാഹുബലി സിനിമയുടെ യുദ്ധപശ്ചാത്തലത്തിൽ പടച്ചട്ടയണിഞ്ഞ് നിൽക്കുന്നതാണ് പ്രതിമ.തെന്നിന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു താരത്തിന് മാഡം ത്യൂസാഡ്സിന്റെ ആദരം ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, സച്ചിൻ, ഷാരുഖ് ഖാൻ, കരീന കപൂർ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് തുടങ്ങിയ സിനിമാ താരങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും ത്യുസാഡ്സിൽ ഉണ്ട്. ബാഹുബലി ചിത്രീകരണത്തിനിടെ കഴിഞ്ഞ വർഷമാണ് ത്യുസാഡ്സ് അധികൃതരെത്തി പ്രഭാസിന്റെ അളവും തൂക്കുവും ശേഖരിച്ചത്. 350 ചിത്രങ്ങളും, മുടി, കണ്ണ് തുടങ്ങിയവയുടെ കൃത്യമായ മോഡലുകളും പരീക്ഷിച്ചാണ് മടങ്ങിയത്.