ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ നായകനായി പ്രഭാസ് എത്തുന്നു. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ സൂപ്പർതാരമായി മാറിയ പ്രഭാസ് ഇതാദ്യമായാണ് കത്രീന കെയ്ഫിനൊപ്പം അഭിനയിക്കുന്നത്. കരണ്‍ജോഹർ ആണ് ചിത്രം ഒരുക്കുന്നത്. സഹോ എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആമി ജാക്സണ് എന്നിവർ ചിത്രത്തിൽ നായികമാരാകുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും കത്രീനയ്ക്കാണ് നറുക്കു വീണത്.
സൽമാൻഖാൻ നായകനാകുന്ന ടൈഗർ സിന്ദാ ഹൈ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് കത്രീന ഇപ്പോൾ. സൂപ്പർഹിറ്റ് ചിത്രം ഏക്ത ദ ടൈഗറിന്റെ രണ്ടാം ഭാഗമാണിത്. ഇതോടൊപ്പം രണ്‍ബീർ കപൂറിന്റെ ജഗ്ഗ ജസൂസ്, ഷാരൂഖ് ഖാൻ ചിത്രം, ആമിർഖാൻ-അമിതാഭ് ബച്ചൻ ചിത്രം എന്നിങ്ങനെ നാലു ചിത്രങ്ങളുടെ തിരക്കിലാണ് കത്രീന ഇപ്പോൾ. സഹോയുടെ ചിത്രീകരണം ജൂണിൽ തുടങ്ങും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 150കോടി രൂപ മുടക്കിയാണ് സഹോ നിർമിക്കുന്നത്.