പ്രഭാസിന്റെ ബിരിയാണി പ്രേമം സിനിമാ ലോകത്ത് പ്രശസ്തമാണ്. ഏതു സമയത്തും ബിരിയാണി കിട്ടിയാൽ ബാഹുബലിയായി തകർത്ത പ്രഭാസ് നന്നായി തന്നെ കഴിക്കും. വ്യത്യസ്ത ബിരിയാണികൾ പരീക്ഷിക്കാനും ഏറെ ഇഷ്ടമാണ്. എന്നാൽ ഈ ഇഷ്ടത്തിനും കടിഞ്ഞാണ് ഇട്ടായിരുന്നു അഞ്ചു വർഷം നീണ്ടുനിന്ന ബാഹുബലിയുടെ ഷൂട്ടിങ്. ശരീരം നന്നായി നോക്കേണ്ടിയുള്ളതു കൊണ്ട് ഇഷ്ട ഭക്ഷണങ്ങൾ ഒത്തിരി കഴിക്കാൻ രാജമൗലി ആരെയും അനുവദിച്ചിരുന്നില്ല.
എന്നാൽ മാസത്തിലൊരിക്കൽ എല്ലാവരെയും ഇഷ്ടമുള്ളത് കഴിക്കാൻ വിട്ടിരുന്നു. അന്നത്തെ ദിവസം ഇഷ്ടം പോലെ കഴിക്കാം. ഈ അവസരം ഏറ്റവും മുതലാക്കിയതും പ്രഭാസാണെന്ന് രാജമൗലി പറയുന്നു. ബിരിയാണി പ്രഭാസിന് ഇഷ്ടമാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ആ ദിവസം പ്രഭാസ് കഴിക്കുന്നതു കകണ്ട് താൻ ഞെട്ടിപ്പോയിട്ടുണ്ടെന്നു രാജമൗലി പറയുന്നു.
പത്തു മുതൽ പതിനഞ്ചു തരം വരെ വ്യത്യസ്ത ബിരിയാണികളാണ് പ്രഭാസ് കഴിക്കുന്നത്. ഇത്രയും ബിരിയാണികൾ നാട്ടിലുണ്ടോ എന്നു വരെ നമ്മൾ സംശയിച്ചുപോകും. പലതരം മത്സ്യങ്ങൾ, കോഴി, ആട്, പൊരിച്ചതും കറിവച്ചതും അങ്ങനെ നമുക്ക് ഉൗഹിക്കാവുന്നതിലും ഗംഭീരമാണ് മെനു. അന്നത്തെ ദിവസം പുലർച്ചെ രണ്ടു മണിവരെ ഫുട്ബോൾ കളിക്കും അതു കഴിഞ്ഞാണ് ഭക്ഷണം തുടങ്ങുന്നതെന്നും രാജമൗലി പറഞ്ഞു.