ബാഹുബലി ഇറങ്ങിയ നാള്‍ മുതല്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ ഗോസിപ്പ് പരന്നു. എന്നാല്‍ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുഷ്‌കയെക്കുറിച്ച് തനിക്കുള്ള ഒരു പരാതി തുറന്നുപറഞ്ഞിരിക്കുകയാണ് പ്രഭാസ്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്താല്‍ അനുഷ്‌ക ഫോണെടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി.
പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് തമാശരൂപേണ പറഞ്ഞു. പ്രഭാസിന്റെ വായില്‍ നിന്ന് അറിയാതെ വന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നതിന് ഇതില്‍പരം എന്തു തെളിവു വേണമെന്നാണ് ആരാധകരുടെ ചോദ്യം.