കിട്ടാത്ത മുന്തിരി പുളിക്കും എന്നാണ് പറയാറ്. ഈ അവസ്ഥയിലാണ് ഹിറ്റ് സംവിധായകൻ കരൺ ജോഹർ ഇപ്പോൾ എന്നാണ് ബോളിലുഡിലെ സംസാരം. ബാഹുബലി നായകൻ പ്രഭാസിനെ ബോളിവുഡിൽ താൻതന്നെ അവതരിപ്പിക്കണമെന്നായിരുന്നു കരൺ ജോഹറിന്റെ ആഗ്രഹം. ഇതിനായി താരവുമായി ചർച്ചകളൊക്കെ തുടങ്ങിയിരുന്നു. എന്നാൽ പ്രഭാസിന്റെ പ്രതിഫലം താങ്ങാനാവാതെ കരൺ ഈ ആഗ്രഹം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം കരൺ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
“” പ്രിയപ്പെട്ട ആഗ്രഹമേ, നിനക്ക് നിന്റെ കഴിവുകൾ പൂർണമായും പുറത്തുകൊണ്ടുവരണമെങ്കിൽ താരതമ്യം എന്ന പ്രതികാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കു” എന്നതായിരുന്നു ട്വീറ്റ്. ഇവിടെ ആഗ്രഹമേ എന്ന് കരൺ വിളിച്ചത് പ്രഭാസിനെയാണെന്നാണ് ചിലരുടെ കണ്ടെത്തൽ. പ്രഭാസിനെ കളിയാക്കാൻ വേണ്ടിയാണ് കരൺ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നാണ് ഇവർ പറയുന്നത്. കരണിന്റെ സിനിമയിലെ വേഷം വേണ്ടെന്നുവച്ച പ്രഭാസ് ഇപ്പോൾ സഹോ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പ്രഭാസിന്റെ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു.