സിനിമയുടെ ഗ്ലാമർ ലോകത്തുനിന്ന് മാറി കുടുംബജീവിതത്തിന്റെ ശാന്തതയിലും സന്തോഷത്തിലുമാണ് തമിഴ് സുന്ദരി നമിത ഇപ്പോൾ. വിവാഹവിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിൽ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് നമിത മനസ് തുറന്നിരിക്കുന്നു.
ബാഹുബലിയിലൂടെ ശ്രദ്ധേയനായ പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കിൽ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനേയും ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും ലിവിംഗ് ടുഗെദർ ആണെന്നായിരുന്നു അക്കാലത്ത് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നമിത പറയുകയാണ്.
എന്നെയും പ്രഭാസിനെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ നല്ല ഭംഗിയായിരുന്നു. പ്രഭാസിന്റെ പൊക്കത്തിനടുത്ത് എനിക്ക് പൊക്കമുണ്ട്. അതിനൊത്ത ശരീരവുമുണ്ട്. ഇതോടെ ഞങ്ങളുടെ സ്ക്രീൻ കെമിസ്ട്രി എല്ലാവർക്കും ബോധിച്ചു. ഇതിൽനിന്നാണ് ഞാനും പ്രഭാസും ലിവിംഗ് ടുഗെദർ ആണെന്ന് പപ്പരാസികൾക്ക് തോന്നിയത്. പറയുന്നവർക്ക് എന്തും പറയാം-നമിത വെളിപ്പെടുത്തി. നടനും നിർമാതാവുമായ വിരേന്ദ്ര ചൗധരിയുടെ ഭാര്യയാണി നമിത ഇപ്പോൾ. പ്രണയവിവാഹമായിരുന്നു ഇവരുടേത്.