ബാഹുബലി താരം പ്രഭാസ് ആരെയാണ് വിവാഹം കഴിക്കുന്നത് എന്നാണ് കുറേക്കാലമായി ആരാധകർ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച ഗോസിപ്പുകൾക്കും കുറവില്ല. ഏറ്റവും ഒടുവിൽ വന്ന വാർത്ത തെലുങ്ക് നടൻ ചിരഞ്ജീവിയുടെ ബന്ധുവും നടിയുമായ നീഹാരികയെ പ്രഭാസ് വിവാഹം ചെയ്യുന്നുവെന്നാണ്.
എന്നാൽ വാർത്ത നിഷേധിച്ചുകൊണ്ട് ചിരഞ്ജീവി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രഭാസ് നീഹാരികയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്.
നീഹാരികയ്ക്ക് ഇപ്പോൾ വിവാഹാലോചനകളൊന്നുമില്ല. കരിയറിലാണ് ശ്രദ്ധ മുഴുവനും- ചിരഞ്ജീവി പറയുന്നു.സുമന്ത് അശ്വിന്റെ നായികയായി ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നീഹാരിക ഇപ്പോൾ