പ്രഭാസിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽനിന്നും കത്രീന കെയ്ഫിനെ മാറ്റിയതായി റിപ്പോർട്ട്. പകരം പ്രഭാസിന്റെ ഇഷ്ടനായിക അനുഷ്ക ഷെട്ടി നായികയാകുമെന്ന് വാർത്തകൾ വരുന്നു. സഹോ എന്നു പേരിട്ടിട്ടുള്ള ബോളിവുഡ് ചിത്രത്തിലാണ് പ്രഭാസും അനുഷ്കയും ബാഹുബലിയുടെ രണ്ടാം ഭാഗത്തിനുശേഷം വീണ്ടും ഒന്നിക്കുന്നത്.
ബാഹുബലി തിയറ്ററിൽ എത്തിയപ്പോൾ ശ്രദ്ധിക്കപ്പെട്ട പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു പ്രഭാസും അനുഷ്കയും തമ്മിലുള്ള കെമിസ്ട്രി. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തയും വന്നു. പ്രഭാസിനു വേണ്ടി വീട്ടുകാർ കണ്ടെത്തിയ പെണ്കുട്ടി അനുഷ്കയാണ് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രണയ വാർത്ത നിഷേധിക്കുന്ന തരത്തിലാണു പിന്നീട് റിപ്പോർട്ടുകൾ വന്നത്.
സഹോയിൽ കത്രീന കെയ്ഫിനു പകരം അനുഷ്കയാണു നായികയാകുന്നത് എന്നു പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതിനായി അനുഷ്കയെ സമീപിച്ചിട്ടുണ്ട്. അനുഷ്ക-പ്രഭാസ് കെമിസ്ട്രി പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.