ഒരുപക്ഷേ കൊവിഡ്, അല്ലെങ്കിൽ രാധേ ശ്യാമിന്റെ സ്ക്രിപ്റ്റിൽ എന്തെങ്കിലും തെറ്റുപറ്റുകയോ മറ്റെന്തെങ്കിലും വിട്ടുപോവുകയോ ചെയ്തിരിക്കാം.
അല്ലെങ്കിൽ അത്തരം സിനിമകളിൽ ആളുകൾ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. അല്ലെങ്കിൽ പ്രേക്ഷകർ എന്നിൽനിന്നു കുറച്ചുകൂടി പ്രതീക്ഷിച്ചിരിക്കാം.
ബാഹുബലി വലിയ വിജയമായിരുന്നുവെന്നതിനാൽ ബാഹുബലി പോലെ മികച്ച പ്രതികരണം ലഭ്യമാക്കേണ്ട സാഹചര്യവും സമ്മർദവും എന്റെ സംവിധായകരിലും നിർമാതാക്കളിലും വരുന്നുണ്ട്.
ബാഹുബലി മറികടക്കാനോ ഏറ്റവും വലിയ സിനിമ ചെയ്യാനോ ഉള്ള തോന്നലൊന്നും എനിക്കില്ല. ബാഹുബലി ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.
പക്ഷേ കഴിയുന്നത്ര പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനോ ബാഹുബലിയോ ഇല്ലാതെയും പ്രേക്ഷകരെ രസിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. -പ്രഭാസ്