തെലുങ്ക് സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും പവന് കല്ല്യാണിന്റെയും ആരാധര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൊലപാതകത്തില്‍.
പവന് കല്യാണിന്റെ ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറിയായ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെയിന്റ് പണിക്കാരായ ഹരികുമാറും കിഷോറും ജോലിക്ക് പോകുന്ന സമയത്ത് ഹരികുമാറിന്റെ പ്രഭാസിനെക്കുറിച്ചുള്ള വാട്ട്സാപ്പ് സ്റ്റാറ്റസ് കിഷോര്‍ കാണുകയും പവന് കല്യാണിന്റെ ചിത്രങ്ങള്‍ സ്റ്റാറ്റസാക്കാന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ കിഷോറിനെ ഇരുമ്പ് വടിയും സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.