ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം താരത്തിന്റെ തലവര തന്നെ മാറി എന്ന് അക്ഷരാർഥത്തിൽ പറയാം.
ഇതിനിടയിൽ നടി അനുഷ്കാ ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാർത്തയും ഏറെ ചർച്ച ആയതായിരുന്നു. ഇരുവരുടേയും പ്രമയ വാർത്തയെ സംബന്ധിച്ച് ചൂടൻ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ വരവ്.
പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ എന്നാണ് പ്രഭാസ് കുറിച്ചത്. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
അനുഷ്ക തന്നെയാണോ പ്രഭാസിന്റെ വധു എന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ മറ്റു ചിലർ പറയുന്നത് ഇതൊരു പ്രാങ്ക് ആണ്. ഏതെങ്കിലും സിനിമയുട പ്രമോഷൻ ആകാനാണ് സാധ്യത എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസ് ഫാൻസ്.