പ്രഭാസും അനുഷ്കയും ജപ്പാനിലേക്ക് പോകുന്നു. 2013ൽ പുറത്തിറങ്ങിയ “മിർച്ചി’ ജപ്പാനിലും റിലീസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രമോഷനു വേണ്ടിയാണ് ഇരുവരും ജപ്പാനിലേക്കു പോകുന്നത്.
മാർച്ച് രണ്ടിനാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുന്നത്. 2013 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൊരട്ടാല ശിവയുടെ ആദ്യ സിനിമയായിരുന്നു ഇത്. പ്രഭാസും അനുഷ്കയും ഒരുമിച്ച സിനിമകളിൽ എക്കാലത്തെയും മികച്ചതെന്ന് വിലയിരുത്തിയ സിനിമ കൂടിയായിരുന്നു ഇത്.
ബാഹുബലിയിലൂടെ പ്രഭാസിന്റെ കരിയറും ജീവിതവും മാറി മറിഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്സോഫീസിലെ പല റിക്കാർഡുകളേയും തകർത്താണ് ചിത്രം കുതിച്ചത്.
പ്രഭാസിനും അനുഷ്ക്കയ്ക്കും ജപ്പാനിലുള്ള സ്വീകാര്യത കണക്കിലെടുത്താണ് മിർച്ചിയും എത്തുന്നത്. അനുഷ്കയുടെയും പ്രഭാസിന്റെയും കെമിസ്ട്രിയെ ഇരുകൈയും നീട്ടി ജപ്പാൻ സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.