മുന്കാമുകീകാമുകന്മാരായ നയന്‍താരയും പ്രഭുദേവയും തമ്മില്‍ നേരില്‍ക്കണ്ടതാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ന്യൂസ് സംവിധായകന് വിഘ്നേഷ് ശിവയുമായി നയന്‍താര പ്രണയത്തിലാണെന്നത് കോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. എന്നാല്‍ അടുത്തിടെ തന്റെ മുന്കാമുകന് പ്രഭുദേവയെ നയന്‍താര കണ്ടതാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ന്യൂസ്. കടുത്ത പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ തീര്‍ക്കുന്നതിനാണത്രെ ഇരുവരും കണ്ടത്. സിനിമാ നിര്‍മാണത്തിലേക്കും മറ്റും നീങ്ങുന്ന നയന്‍താര ചില ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നു എന്ന് വാര്‍ത്തയുണ്ട്.
മുന്‍പ് കൊടുന്പിരികൊണ്ട പ്രണയമായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മില്‍. പ്രഭുദേവയുടെ പേര് നയന്‍സ് ശരീരത്തില്‍ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയന്‍സ് താല്‍ക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ റംലത്തില്‍ നിന്നു വിവാഹമോചനം നേടിയ പ്രഭുദേവയും നയന്‍താരയും രണ്ടു വര്‍ഷത്തിനു ശേഷം വിവാഹിതരായി എന്നു പോലും വാര്‍ത്ത പരന്നിരുന്നു. വളരെ രഹസ്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു.
എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു.ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുദേവയുടെ ആവശ്യം നയന്‍സ് നിരസിച്ചതു കലഹത്തിലേക്കു വഴിവച്ചെന്നാണു വാര്‍ത്തകള്‍ പുറത്തുവന്നത്. ഒടുവില്‍ വേര്‍പിരിയാം എന്ന തീരുമാനത്തില്‍ എത്തിചച്ചര്ന്നതു പ്രഭുദേവയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടപ്രണയം അങ്ങനെ അവസാനിച്ചു. തുടര്‍ന്ന് ഇനി തന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നു പ്രഭുദേവ പറഞ്ഞിരുന്ന.ു. ഇതിനു ശേഷം ഈ അടുത്തനാളിലാണു ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അതീവരഹസ്യമായായി നയന്‍താരയും പ്രഭുദേവയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.