നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. എ.സി. മുഗിൽ ചെല്ലപ്പൻ സംവിധാനം ചെയ്യുന്ന പൊൻമാണിക്കവേൽ എന്ന ചിത്രത്തിലാണ് പ്രഭുദേവ പോലീസുകാരനാകുന്നത്.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. നിവേദ പെതുരാജ് ആണ് ചിത്രത്തിൽ പ്രഭുദേവയുടെ നായികയാകുന്നത്. ജെ.മഹേന്ദ്രൻ, സുരേഷ് മേനോൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ജിബക് മൂവീസിന്റെ ബാനറിൽ നേമീചന്ദ് ജബക്കും ഹിതേഷ് ജബക്കുമാണ് ചിത്രം നിർമിക്കുന്നത്. ചാർളി ചാപ്ലിൻ-2 ആണ് ഏറ്റവും ഒടുവിൽ പ്രഭുദേവയുടേതായി പുറത്തിറങ്ങിയ ചിത്രം. മരയ്ക്കാർ:അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ പ്രഭു ദേവ അഭിനയിക്കുന്ന ആറോളം ചിത്രങ്ങൾ നിർമാണ ഘട്ടത്തിലാണ്.