തിരുവനന്തപുരം: കൊച്ചുവേളിയിലെഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കന്പനിക്കുള്ളിൽ ആണ് വേളി മാധവപുരം സ്വദേശി പ്രഭുല്ല കുമാർ (50) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആറ് മാസമായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേ തുടർന്ന് തൊഴിലാളികൾ സമരത്തിലായിരുന്നു. കയറ്റിറക്ക് തൊഴിലാളിയായ പ്രഭുല്ല കുമാറും കുടുംബവും പട്ടിണിയിലായിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു.
പ്രഫുല്ലകുമാറും സമരത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തിയ ശേഷം മാത്രമെ മൃതദേഹം മാറ്റാൻ അനുവദിക്കുകയുള്ളൂവെന്ന നിലപാടിൽ പ്രതിഷേധവുമായി തൊഴിലാളികളും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്.
അതേ സമയം കമ്പനി യുടെ തൊഴിലാളി വിരുദ്ധ നടപടികൾക്ക് സർക്കാർ ഒത്താശ ചെയ്ത് കൊടു ത്തെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു.