പ്രാ​ചി പു​ഴ​യൊ​ഴു​കും​പോ​ലെ പ്രാ​ണ​നാ​ണു ഒ​ഡീ​സി​യെ​ന്നു പ്രാ​ചി ഹോ​ത്ത

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: “ഒ​ഡീ​സി നൃ​ത്തം എ​ന്‍റെ പ്രാ​ണ​നാ​ണ്. അ​ത്ര​യേ​റെ ഞാ​ൻ ആ ​ക​ല​യെ സ്നേ​ഹി​ക്കു​ന്നു. മ​റ്റു നൃ​ത്ത​രൂ​പ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഒ​ഡീ​സി ഒ​രു ഭാ​വ​ഗീ​ത​മാ​ണ്’. ഒ​ഡീ​ഷ​യി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ഒ​ഡീ​സി ന​ർ​ത്ത​കി പ്രാ​ചി ഹോ​ത്ത പ​റ​യു​ന്നു. “കൈ, ​കാ​ൽ, മെ​യ്‌വഴ​ക്കം വേ​ണ്ട ഒ​ഡീ​സി ഒ​രു കാ​വ്യാ​ത്മ​ക നൃ​ത്ത​രൂ​പ​മാ​ണ്. മ​റ്റു നൃ​ത്ത​രൂ​പ​ങ്ങ​ളി​ൽനി​ന്ന് ഒ​ഡീ​സി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തും ഈ ​പ്ര​ത്യേ​ക​ത​യാ​ണ്. പു​രു​ഷ ഭാ​വ​മു​ള്ള താ​ണ്ഡ​വ​വും സ്ത്രൈ​ണ​ഭാ​വ​മു​ള്ള ലാ​സ്യ​വും സ​മ്മേ​ളി​ക്കു​ന്ന​താ​ണ് ഒ​ഡീ​സി. റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ഒ​ഡീ​സി നൃ​ത്തം അ​വ​ത​രി​പ്പി​ച്ച ഒ​ഡീ​ഷ​ക്കാ​രി പ​റ​യു​ന്നു.

ഒ​ഡീ​ഷ​യി​ലെ ഒ​രു ന​ദി​യാ​ണു പ്രാ​ചി​യെ​ന്ന് പ്രാ​ചി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഉ​മേ​ഷ് ഹോ​ത്ത​യും സ്മി​ത​യും പ​റ​യും. ആ ​ന​ദി ഒ​ഴു​കു​ന്നു​തു​പോ​ലെ​യാ​ണ് ഒ​ഡീ​സി ന​ർ​ത്ത​കി പ്രാ​ചി ഹോ​ത്ത. പു​ഴ​യൊ​ഴു​കും​പോ​ലെ അ​ര​ങ്ങി​ൽ ഒ​ഴു​കു​ന്ന ഒ​ഡീ​സി നൃ​ത്തം. ഒ​ഡീ​സി നൃ​ത്ത​രൂ​പ​ത്തി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ല്കി, കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ല്കു​ക എ​ന്നാ​ണു ത​ന്‍റെ ദൗ​ത്യ​മെ​ന്ന് ഈ ​യു​വ ന​ർ​ത്ത​കി പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മാ​യി അ​നേ​കം അ​ര​ങ്ങു​ക​ളി​ൽ ക​ര​ഘോ​ഷ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷം മു​ന്പ് എ​റ​ണാ​കു​ള​ത്ത് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.മൂ​ന്നാം വ​യ​സി​ൽ തു​ട​ങ്ങി​യ​താ​ണ് ഈ ​നൃ​ത്ത​സ​പ​ര്യ. ഒ​ഡീ​ഷ​യി​ലെ സ​ന്പ​ൽ​പൂ​രി​ലാ​ണ് ജ​ന​നം. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഡ​ൽ​ഹി​യു​ടെ ഉ​പ​ഗ്ര​ഹ ത​ല​സ്ഥാ​ന​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഗു​ഡ്ഗാ​വി​ലാ​ണു വ​ള​ർ​ന്ന​ത്. വി​ശ്വ​പ്ര​സി​ദ്ധ ഒ​ഡീ​സി ന​ർ​ത്ത​കി അ​ർ​പ്പി​താ വെ​ങ്കി​ടേ​ഷാ​ണ് പ്രാ​ചി​യെ നൃ​ത്ത​ലോ​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

ഒ​ഡീ​സി​യോ​ടൊ​പ്പം ര​ബീ​ന്ദ്ര നൃ​ത്ത​വും പ​ഠി​ച്ചി​ട്ടു​ണ്ട്. സി​നി​മാ രം​ഗ​ത്ത് ഒ​രു കൈ ​നോ​ക്കാ​നും പ്രാ​ചി ശ്ര​മി​ക്കു​ന്നു. അ​ഭി​ന​യ രം​ഗ​ത്തേ​ക്ക​ല്ല. ക​ഥ, തി​ര​ക്ക​ഥ രം​ഗ​ത്ത​ക്ക്. ഇ​പ്പോ​ൾ ക​ഥ, തി​ര​ക്ക​ഥ ര​ച​ന​യി​ലാ​ണ്. യു​കെയി​ൽ ല​ണ്ട​ൻ ഫി​ലിം അ​ക്കാ​ദ​മി​യി​ൽനി​ന്ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് ഫി​ലിം സ്കൂ​ളി​ൽ​നി​ന്നു പ​രി​ശീ​ല​നം ല​ഭി​ച്ച ക​ലാ​കാ​രി​യാ​ണ് പ്രാ​ചി.ഒ​ഡീ​സി​യു​മാ​യാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​ക്ക് പ്രാ​ചി തി​ര​ക്ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട.് ആ​ദി ഗു​രു പ​ങ്ക​ജ് ച​ര​ണ്‍ ദാ​സി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ​ഡോ​ക്യു​മെ​ന്‍റ​റി.

മും​ബൈ അ​ഖി​ല ഭാ​ര​തീ​യ ഗ​ന്ധ​ർ​വ മ​ഹാ വി​ദ്യാ​ല​യ മ​ണ്ഡ​ലി​ൽനി​ന്ന് ഒ​ഡീ​സി​യി​ൽ നൃ​ത്ത വി​ശാ​ര​ദ് നേ​ടി​യ പ്രാ​ചി​ക്കു 12-ാം വ​യ​സി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സി​സി​ആ​ർ​ടി സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചു. 2009 – മു​ത​ൽ അ​ത് ഇ​ന്നും തു​ട​രു​ന്നു. നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ പ്രാ​ചി​ക്ക് നൃ​ത്വവി​ദൂ​ഷി, നാ​ട്യ​ഭ്ര​മ​രി തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഹ്ര​സ്വ​ചി​ത്ര നി​ർ​മാ​താ​വും സം​വി​ധാ​യി​ക​യു​മാ​ണ് പ്രാ​ചി ഹോ​ത്ത.

“കേ​ര​ളം എ​ത്ര​യോ ക​ലാ​സ​ന്പ​ന്ന​മാ​ണ്. ഒ​ഡീ​സി ഇ​ഷ്ട​പ്പെ​ടു​ന്ന ക​ലാ​സ്വാ​ദ​ക​ർ ഇ​വി​ടെ​യു​ണ്ട്. ഒ​ഡീ​സി​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞു.’ പ്രാ​ചി പ​റ​ഞ്ഞു.”കേ​ര​ള​ത്തി​ലെ പാ​ല​ട പാ​യ​സ​ത്തി​ന്‍റെ രു​ചി നാ​വി​ൽ​നി​ന്നും ഓ​ർ​മ​യി​ൽ​നി​ന്നും മാ​യി​ല്ലെ’​ന്നു പ​റ​യാ​നും പ്രാ​ചി​ക്കു മ​ടി​യി​ല്ല.

Related posts