മാമാങ്കത്തിലൂടെ മലയാളികളുടെ മനംകവർന്ന നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ.
ഈ മാസം ഏഴിന് ഡൽഹിയിലെ ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ നടത്തുക.
എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇൻഡ്യൻ നെറ്റ്ബാൾ ടീമിന്റെ മുൻ കാപ്റ്റനായിരുന്നു പ്രാചി. അർജാൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രാചി വെള്ളിത്തിരയിലെത്തിയത്.