സ്കൂള്‍ പഠനകാലത്താണ് ഞാന്‍ ടെലിവിഷന്‍ ലോകത്ത് എത്തിയത്. അവിടെ നിന്ന് റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്ക്.
വളരെ പെട്ടന്ന് എല്ലായിടത്തും അവസരം എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. പക്ഷെ എനിക്ക് ആ ഭാഗ്യമുണ്ടായി.
പക്ഷെ ഞാന്‍ എന്റെ നിയമങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിക്കില്ല. എനിക്കറിയാം, ഒരുപാട് ആളുകള്‍ക്ക് ഈ ഇൻഡസ്ട്രിയില്‍ വിട്ടുവീഴ്ചകള്‍ കാട്ടുന്നതിനോട് വിരോധമില്ല.
പക്ഷെ എന്റെ കാര്യം അങ്ങനെയല്ല. വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയാറല്ല. സമയം എങ്ങിനെയാണ് പോയത് എന്നെനിക്ക് അറിയില്ല.
തിരിഞ്ഞു നോക്കുമ്പോഴാണ് എത്രത്തോളം വലിയ ഇടവേളയാണ് സംഭവിച്ചത് എന്ന് ഞാന്‍ പോലും തിരച്ചറിയുന്നത്.
-പ്രാചി ദേശായി